ക്ഷമയോടെ കാത്തിരിക്കുകയും സ്വയം നവീകരിക്കുകയും ഒപ്പം കഠിനാധ്വാനം ചെയ്യുക കൂടി ചെയ്താൽ ജീവിതവിജയം ഉറപ്പാണെന്നതിന് ഏറ്റവും മികച്ചൊരു ഉദാഹരണമാണ് ഹർലീൻ ഡിയോൾ എന്ന ഇന്ത്യൻ ക്രിക്കറ്റർ. ഹർമൻപ്രീത് കൗർ നയിക്കുന്ന സാക്ഷാൽ മുംബൈ ഇന്ത്യൻസിനെ അട്ടിമറിക്കാനും, സീസണിൽ യുപി വാരിയേഴ്സിന് ആദ്യ വിജയമധുരം ചുണ്ടിൽ ചാലിച്ചുനൽകാനും ഹർലീന് കഴിഞ്ഞുവെന്നത് ചില്ലറ കാര്യമല്ല. ഹർലീൻ ഡിയോളിൻ്റെ അവിസ്മരണീയ പ്രകടനവും തിരിച്ചുവരവുമായിരുന്നു കഴിഞ്ഞ വാരം WPLൽ നിന്നുള്ള ഒരു പ്രധാന വാർത്ത.