ഇന്ത്യ ആതിഥേയത്വം വഹിച്ച 2025ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് പുത്തൻ പ്രതീക്ഷയാണ് ലോകത്തിന് പകരുന്നത്.... വനിതാ ക്രിക്കറ്റിൻ്റെ മുൻനിരയിലേക്ക് രണ്ട് പ്രമുഖ രാജ്യങ്ങൾ കൂടി കസേര വലിച്ചിട്ട്.. കാലിന്മേൽ കാൽകയറ്റി വച്ച് ഇരിക്കാൻ പോവുകയാണ്... പിന്നിട്ട ദശകങ്ങളിൽ ലോക ക്രിക്കറ്റ് അടക്കിവാണ ഓസീസിൻ്റെയും ഇംഗ്ലണ്ടിൻ്റെയും അപ്രമാദിത്തം തകർന്നിരിക്കുന്നു... എന്ത് നല്ല കാഴ്ചയാണല്ലേ... ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചേർന്നാണ് അവരുടെ ഹുങ്ക് തകർത്തതെന്ന് വേണം പറയാൻ