അങ്ങനെയത് കഴിഞ്ഞു. മത്സരിക്കാന്‍ സ്ഥാനാര്‍ഥികള്‍ റെഡി. അവിടെ കണ്ടവര്‍ ഇവിടെയും, ഇവിടെ കണ്ടവര്‍ അവിടെയും എന്ന കുമ്പിടിക്കാഴ്ചയ്ക്ക് ഇക്കുറിയും മാറ്റമുണ്ടായില്ല. ഇടഞ്ഞും പിടഞ്ഞും നിന്നവരെ ആശ്വസിപ്പിച്ചും കൈവച്ച് ആശിര്‍വദിച്ചും ചില നേതാക്കള്‍ വിശുദ്ധ മാലാഖമാരായി. അതിനിടയില്‍ ഒരു ചെകുത്താന്‍ കൂടി അങ്കത്തട്ടില്‍ ഇറങ്ങിയതോടെ, സംഗതി ജോര്‍.
കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അയാള്‍ക്ക് പല പേരുണ്ട്. നാട്ടുകാര്‍ക്കിടയിലും അങ്ങനെ എന്തൊക്കെയോ ഉണ്ട്. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തവര്‍ക്കും പരിഭവിച്ച് സ്കൂട്ടാകാന്‍ നോക്കിയവര്‍ക്കും ഇടയില്‍ അയാള്‍ ആശ്രിത വത്സലനാണ്.... രക്ഷകനാണ്.