VIDEOS

UTOPIA | വിത്തിന്‍ 24 അവേഴ്സ് 24 മിനുറ്റ്... നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന വിസ്മയം

എസ്. ഷാനവാസ്

വിസ്മയങ്ങളുടെ വിസ്ഫോടന കാലം. നിയമസഭാ തെരഞ്ഞെടുപ്പു കാലത്തെ, എല്ലാവര്‍ക്കും മനസിലാകുന്ന വാക്കുകളില്‍ ഒന്ന് പരിചയപ്പെടുത്തിയതാണ്. ഒരൊറ്റ ടീമാണെന്ന് പറയുന്നവര്‍ തമ്മിലിടിച്ച് സീറ്റ് സ്വന്തമാക്കാന്‍ ഓടിനടക്കുന്ന കാലം. അതിപ്പോള്‍ നിന്ന നില്‍പ്പില്‍ ഡല്‍ഹിയില്‍ വരെ പോയിട്ടാണെങ്കില്‍ അങ്ങനെ. പ്രായവും പക്വതയും അനുഭവസമ്പത്തും, മന്ത്രിക്കസേരയിലും എംഎല്‍എ എംപി പദവിയിലും ഇരുന്ന് മൂട്ടിലുണ്ടായ തഴമ്പും, മൂലക്കുരുവുമൊന്നും അവിടെ പ്രശ്നമല്ല. ജനങ്ങളെ സേവിക്കണമെങ്കില്‍ ഏതെങ്കിലുമൊരു കസേര കൂടിയേ തീരൂ. അതിപ്പോള്‍ ഇത്രകാലം പോറ്റിയ പാര്‍ട്ടി വിട്ടിട്ടാണെങ്കില്‍ അങ്ങനെ... 

SCROLL FOR NEXT