Source: News Malayalam 24x7
VIDEOS

'മിണ്ടാപ്പട'മെടുത്ത സംവിധായകന്റെ 'പാടും പടം' | ONE LINE

സിംഗീതം ശ്രീനിവാസ റാവുവിന് കാലത്തിന് ഒപ്പം നടന്നല്ല; മുൻപേ നടന്നാണ് ശീലം

ശ്രീജിത്ത് എസ്

70 വർഷമായി അദ്ദേഹം സിനിമയിലുണ്ട്. 70 വർഷം, അത് ചെറിയ ഒരു സംഖ്യയല്ല. പ്രത്യേകിച്ച് സിനിമയിൽ. അതും ഒരു സംവിധായകന്റെ കാര്യത്തിൽ. സാങ്കേതിക വിദ്യയും സിനിമയും, ഇങ്ങനെ ഒരു ഞോടിക്കുള്ളിൽ മാറുകയല്ലേ. പിടിച്ചുനിൽക്കുക എന്ന് പറയുന്നത് വലിയ വെല്ലുവിളിയാണ്. പക്ഷേ, 94ാം വയസിൽ പുതിയ സിനിമ എടുക്കുമ്പോൾ സിംഗീതം ശ്രീനിവാസ റാവു എന്ന ചെറുപ്പക്കാരന് അതൊരു വെല്ലുവിളിയേ ആയിരുന്നില്ല. കാരണം അദ്ദേഹത്തിന് കാലത്തിന് ഒപ്പം നടന്നല്ല. മുൻപേ നടന്നാണ് ശീലം. സംശയമുള്ളവർ അദ്ദേഹത്തിന്റെ സിനിമകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി - ആദിത്യ 369, അപൂർവ സഗോതരങ്ങൾ, മൈക്കിൾ മദന കാമ രാജൻ, പുഷ്പക്, ലിറ്റിൽ ജോൺ അങ്ങനെ വിവിധ ഭാഷകളിലായി അറുപതോളം സിനിമകൾ. ഈ ചിത്രങ്ങൾ എല്ലാം ഇന്ത്യൻ സിനിമയിലെ ഒരു തന്റേടിയുടെ ഭാവനയിൽ നിന്നുണ്ടായ സൃഷ്ടികളാണ്. കണ്ടുപിടുത്തങ്ങൾ!

SCROLL FOR NEXT