'ഡിസി' റിവ്യൂ Source: News Malayalam 24x7
VIDEOS

ലോകേഷിന്റെ ദേവദാസ് ഞെട്ടിച്ചു, 'ഡിസി' രക്തത്താൽ എഴുതിയ പ്രണയകഥ | DC Review

'ഡിസി' എന്ന ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ, ദേവദാസ്, ചന്ദ്ര എന്നിവരെ ചുറ്റിപ്പറ്റിയാണ് ഈ സിനിമ

ശ്രീജിത്ത് എസ്

'ഡിസി' എന്ന ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ, ദേവദാസ്, ചന്ദ്ര എന്നിവരെ ചുറ്റിപ്പറ്റിയാണ് ഈ സിനിമ. സംവിധായകൻ ലോകേഷ് കനകരാജാണ് ദേവദാസായി എത്തുന്നത്. ചന്ദ്രയായി വാമിഖ ​ഗബ്ബിയും. ​ഗോപിച്ചെട്ടിപ്പാളയത്തിൽ നിന്ന് പൊലീസിന്റെ തോക്കുകൾ കൈക്കലാക്കുന്ന ഒരു സംഘത്തിന്റെ മുൻനിരയിലാണ് ദാസിനെ നമ്മൾ ആദ്യം കാണുന്നത്. ഒരു പൊലീസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തുന്ന ദാസിനെ അധികം വൈകാതെ നമുക്ക് കാണാം. അതിന് അയാൾക്ക് വ്യക്തമായ കാരണമുണ്ട്. ദാസ് എന്ന കഥാപാത്രത്തിന്റെ മറ്റൊരു മുഖം കാട്ടിത്തരുന്നതാണ് ഈ കാരണം. സിസ്റ്റം ജനങ്ങളെ പീഡിപ്പിക്കുമ്പോൾ അവർക്കായി തിരിച്ചടിക്കുന്ന ഉരുക്കുമുഷ്ടിയാകുകയാണ് ദാസ്. ഈ ഗോപിച്ചെട്ടിപ്പാളയം സംഭവങ്ങൾക്ക് പിന്നാലെ ദാസിനും സംഘത്തിനും ഒളിവിൽ പോകേണ്ടി വരുന്നു. അയാളുടെ ജീവിതത്തിലേക്ക് പാർവതിയും ചന്ദ്രയും കടന്നുവരുന്നത് ഇവിടെയാണ്. 'ഡിസി' ഒരു വയലന്റ് സ്റ്റോറിയിൽ നിന്ന് വയലന്റ് ലവ് സ്റ്റോറിയിലേക്ക് വഴിമാറുന്നത് ഇവരുടെ വരവോടെയാണ്.

SCROLL FOR NEXT