ഒറ്റനോട്ടത്തില്‍ ഹിസ്ബുൾ മുജാഹിദീൻ, ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവയാണ് പാകിസ്ഥാന്റെ ഭീകരമുഖം. 2001ലെ പാർലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം തുടങ്ങി പഹല്‍ഗാം ആക്രമണം വരെ, ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളുമായി ഈ മൂന്ന് സംഘടനകള്‍ക്ക് ബന്ധമുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി ഇവര്‍ക്കൊപ്പം ചേരാനും സഹായിക്കാനുമായി ഒട്ടനവധി ചെറിയ സംഘടനകളുമുണ്ട്.