'ദൃശ്യം 3' സിനിമ Source: News Malayalam 24x7
VIDEOS

ജോർജുകുട്ടിയെ ഭയപ്പെടുത്തുന്നത് എന്താകും? 'ദൃശ്യം 3' പ്രതീക്ഷകൾ

നാലാം ക്ലാസുവരെ മാത്രം പഠിച്ച ജോർജുകുട്ടിയുടെ അപ്രതീക്ഷിത നീക്കങ്ങൾ മൂന്നാം ഭാഗത്തിലും ഉണ്ടാകുമോ?

ശ്രീജിത്ത് എസ്

2013ൽ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം' എന്ന ചിത്രം വലിയ ശബ്ദകോലാഹലങ്ങളില്ലാതെയാണ് തിയേറ്ററുകളിലേക്ക് എത്തിയത്. പക്ഷേ ആദ്യ ഷോ കഴിഞ്ഞപ്പോൾ കഥ മാറി. നാലാം ക്ലാസുവരെ മാത്രം പഠിച്ച ജോർജുകുട്ടി എന്ന കേബിൾ ടിവി ഓപ്പറേറ്ററുടെ അപ്രതീക്ഷിത നീക്കങ്ങൾ കാണികളെ ഞെട്ടിച്ചു. ഇൻഡസ്ട്രി ഹിറ്റടിച്ചാണ് ചിത്രം തിയേറ്റ‍ർ വിട്ടത്. എന്നിട്ടും പ്രേക്ഷകർ വിട്ടില്ല. ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗത്തിനായി അവർ വാശി പിടിച്ചു. ചിലർ കഥകൾ വരെയെഴുതി. ഒടുവിൽ 2021ൽ 'ദൃശ്യം 2' ഒടിടി റിലീസായെത്തി. ജോർജുകുട്ടിയേയും കുടുംബത്തെയും വലയിലാക്കാൻ പൊലീസും ജീത്തു ജോസഫിന്റെ ട്വിസ്റ്റ് കണ്ടുപിടിക്കാൻ കാണിയും ശ്രമിച്ചെങ്കിലും ഇത്തവണയും പരാജയപ്പെട്ടു. ഇനിയെന്ത്?

SCROLL FOR NEXT