സ്പാനിഷ് സംവിധായകൻ ഓറിയോൾ പൗലോ Source: News Malayalam 24x7
VIDEOS

THE ORIGINALS |പ്ലോട്ട് ട്വിസ്റ്റുകളുടെ രാജാവ്, ഹിച്ച്കോക്കിന്റെ ആരാധകൻ

ഓറിയാൾ പൗലോ എന്ന മിസ്റ്ററി ത്രില്ലർ ഫിലിം മേക്കറിന്റെ ജീവിതവും സിനിമയും

ശ്രീജിത്ത് എസ്

കഥകൾ കേട്ടാണ് കുഞ്ഞ് ഓറിയോൾ വളർന്നത്. മുത്തശ്ശി പറഞ്ഞുകൊടുത്തിരുന്ന അപസർപ്പക കഥകൾ കേട്ട്. നല്ലൊരു വായനക്കാരിയായിരുന്ന ഓറിയോളിന്റെ മുത്തശ്ശി സസ്‌പെൻസ് സിനിമകളുടേയും ആരാധികയായിരുന്നു. എല്ലാ വ്യാഴാഴ്ചയും രാത്രി അവർ കൊച്ചുമകനേയും കൂട്ടി ബാഴ്സലോണയിലെ സബാഡൽ ഫിലിം ലൈബ്രറിയിലേക്ക് പോകും. ആൽഫ്രഡ് ​ഹിച്ച്കോക്കിന്റെ പടങ്ങൾ കാണാൻ. ഇങ്ങനെ മിസ്റ്ററി കഥകൾ കേട്ടും ഹിച്ച്കോക്കിന്റെ സിനിമകൾ കണ്ടും ആ ഴോണർ അവന്റെ ഡിഎൻഎയുടെ ഭാ​ഗമായി. പിന്നീട്, ഒരു സിനിമാക്കാരനായപ്പോൾ, എന്തുതരം പടമാണ് താൻ എടുക്കേണ്ടത് എന്ന സംശയം അവന് ഇല്ലായിരുന്നു. കൺകെട്ടുകൾ! കാണിയുടെ കണ്ണുകളെ വഞ്ചിക്കുന്ന, സത്യത്തെ അവരുടെ മുന്നിൽ തിരിച്ചറിയാൻ പറ്റാത്ത വിധം പ്രദ‍ർശിപ്പിക്കുന്ന മായാജാലം. ഓറിയാൾ പൗലോ എന്ന മിസ്റ്ററി ത്രില്ലർ ഫിലിം മേക്കറിന്റെ പറവി അങ്ങനെയാണ്. വീഡിയോ കാണുക

SCROLL FOR NEXT