VIDEOS

UTOPIA | വയനാട് ഫണ്ട്, സംവാദം... ഒപ്പം ഊളത്തരം പറഞ്ഞ് വോട്ടു തേടുന്നവരും

എസ്. ഷാനവാസ്

ഇന്നല്ലേല്‍ നാളെ വരും... നാളെയല്ലെങ്കിൽ മറ്റന്നാൾ വരും എന്ന് കാത്തു കാത്തിരുന്ന സംവാദം, ഇതുവരെ നടക്കാത്തതിലുള്ള ആത്മരോഷത്തോടെ ഉട്ടോപ്യ ആരംഭിക്കട്ടെ.

എന്തുകൊണ്ട്... എന്തുകൊണ്ട്... എന്തുകൊണ്ട് എന്ന് ഇപ്പോഴും കാരണം തിരക്കുന്നവരോട് ചില കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് തുടങ്ങാം. തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു ഭാവി മുഖ്യമന്ത്രിയോ കാനനവാസനോ ആകാന്‍ തയ്യാറെടുത്തിരിക്കുന്ന നേതാവിന്റെ വെല്ലുവിളി. മുഖ്യമന്ത്രി എന്ത് പറഞ്ഞാലും പൊളിച്ചടുക്കി, കൈയില്‍ കൊടുക്കാം എന്നതായിരുന്നു ആ ആത്മവിശ്വാസം. ചാള്‍സ് ശോഭരാജില്‍ മാത്രം കണ്ടിട്ടുള്ള ഈ ധൈര്യം എങ്ങനെ വന്നു എന്ന് ചോദിക്കുന്നവര്‍ക്ക് ഉറപ്പായും ദൃഷ്ടാന്തമുണ്ട്. "എനിക്ക് അറിയാത്ത കാര്യം ഞാന്‍ പറയില്ല" -എന്നായിരുന്നു നേതാവിന്റെ വാക്ക്.

SCROLL FOR NEXT