ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന മ്യൂസിക്കൽ റൊമാന്റിക് ഡ്രാമ - ഒരു കുഞ്ഞ് ചിത്രം. വലിയ താരങ്ങളോ മുതൽമുടക്കോ ഇല്ല. ബജറ്റ് വെറും രണ്ട് കോടി രൂപ. കന്നഡ സിനിമാ ഇൻഡസ്ട്രിയിൽ അത്ഭുതമാകുകയാണ് 'പ്രേമദ ഊരലി'. 100 കോടിയിലധികം രൂപയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ഈ ബജറ്റും കളക്ഷനും കേട്ടാൽ, ഏത് ഇൻഡസ്ട്രിയാണ് ഞെട്ടാത്തത്?