Source: News Malayalam 24x7
VIDEOS

ആക്ഷനുമായി പൃഥ്വിരാജ്, റൊമാന്റിക് കോമഡിയുമായി നിവിൻ പോളി; ആരാകും ബോക്സ് ഓഫീസിൽ ഓണം വിന്നർ?

ഇതാദ്യമായല്ല പൃഥ്വിരാജ് - നിവിൻ പോളി പടങ്ങൾ ബോക്സ് ഓഫീസിൽ ഒരുമിച്ച് റിലീസ് ആകുന്നത്; അതും ഓണം സീസണിൽ

ശ്രീജിത്ത് എസ്

ഇത്തവണ ഓണത്തിന് നമ്മൾ പ്രതീക്ഷിച്ചതും കാത്തിരുന്നതും മൂന്ന് താരങ്ങളുടെ, വ്യത്യസ്തമായി സിനിമയെ സമീപിക്കുന്ന മൂന്ന് സംവിധായകരുടെ സിനിമകളുടെ ക്ലാഷ് റിലീസിനാണ്. ഓഗസ്റ്റ് 20ന് ദുൽഖർ സൽമാൻ - നഹാസ് ഹിദായത്ത് ചിത്രം 'ഐ ആം ഗെയിമും' പൃഥ്വിരാജ് - വൈശാഖ് ചിത്രം 'ഖലീഫ'യും നേർക്കുനേർ. രണ്ടും ആക്ഷൻ ത്രില്ലർ സിനിമകൾ. തൊട്ടടുത്ത ദിവസം, ഓഗസ്റ്റ് 21ന് ഗിരീഷ് എഡി - നിവിൻ പോളി ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റ്' കൂടിയെത്തുമ്പോൾ ഓണം കളറാകും എന്ന പ്രതീക്ഷയിലായിരുന്നു സിനിമാപ്രേമികൾ. മറുവശത്ത്, ഫാൻ പവറും സ്റ്റാർ പവറും കാട്ടാൻ മൂന്ന് താരങ്ങളുടേയും ആരാധകർ സർവസന്നാഹങ്ങളുമായി സജ്ജവുമായിരുന്നു. കളറാകും എന്ന കാര്യത്തിൽ ഇപ്പോഴും സംശയമൊന്നുമില്ല. പക്ഷേ, അപ്രതീക്ഷിതമായി ഈ ഓണം റേസിൽ നിന്ന് ദുൽഖർ ചിത്രം 'ഐ ആം ഗെയിം' പിന്മാറി. റിലീസ് മറ്റൊരു തീയതിയിലേക്ക് മാറ്റി. കൊറോണാനന്തര ന്യൂ നോർമലിലും വലിയ ബജറ്റിൽ ഒരുക്കിയ 'കുറുപ്പ്' ഒടിടിക്ക് കൊടുക്കാതെ തിയേറ്ററിലിറക്കിയ ദുൽഖറിലെ നടനും നിർമാതാവും എന്തായാലും ക്ലാഷ് റിലീസ് പേടിച്ച് റിലീസ് മാറ്റിയതാകണമെന്നില്ല. മാർക്കറ്റ് തന്നെയാണ് കാരണം. പാൻ ഇന്ത്യൻ തലത്തിൽ ദുൽഖറിനുള്ള ജനപ്രീതി കളക്ഷനാക്കി മാറ്റാനുള്ള അണിയറപ്രവർത്തകരുടെ ശ്രമമാണ് ഈ റിലീസ് മാറ്റം. വ്യത്യസ്ത മാർക്കറ്റുകളിൽ വലിയ തിയേറ്റർ റിലീസ് ലക്ഷ്യമിട്ടാണ് പുതിയ റിലീസ് തീയതിയിലേക്ക് തങ്ങൾ എത്തിയതെന്നാണ് നിർമാതാക്കളായ വേഫെറർ ഫിലിംസ് പറയുന്നത്. സെപ്റ്റംബർ മൂന്നിന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിൽ ചിത്രം ഒരുമിച്ച് റിലീസ് ചെയ്യാനാണ് അവരുടെ പ്ലാൻ. അത് വർക്കൗട്ടായാൽ ദുൽഖറിന്റെ പേരിൽ മറ്റൊരു റെക്കോർഡ് കുറിക്കപ്പെടും. ഫെസ്റ്റിവൽ സീസണിൽ ക്ലാഷ് വച്ച് തന്നെ പവർ കാട്ടണമെന്നില്ലല്ലോ.

SCROLL FOR NEXT