ആക്ഷനും വയലൻസും തന്നെയാണ് 'ധുരന്ധർ ദ റിവഞ്ചി'ന്റെയും ഹൈലൈറ്റ്. വയലൻസ് അൽപ്പം കൂടിയിട്ടുണ്ടെങ്കിലേയുള്ളൂ. ജസ്കീരത് സിംഗ് രാംഗി എന്ന പഞ്ചാബി യുവാവ് എങ്ങനെ ഹംസ അലി മസാരി ആയി? പാകിസ്ഥാൻ അധോലോകത്തിലേക്കും അതുവഴി തീവ്രവാദ ശൃംഖലയിലേക്കും നടന്നുകയറാൻ, അല്ല നുഴഞ്ഞുകയറാൻ അയാളെ പ്രേരിപ്പിച്ചത് എന്താണ്? ഇതാണ് 'ധുരന്ധർ 2' പറയുന്നത്. സിനിമയുടെ ടൈറ്റിലിൽ തന്നെ ഈ രണ്ട് ചോദ്യങ്ങൾക്കുമുള്ള ഉത്തരമുണ്ട്. പ്രതികാരം. സ്വന്തം വീടിനും നാടിനും വേണ്ടിയുള്ള റിവഞ്ച്. റിവ്യൂ കാണാം