എല്ലാം വെറുത്തൊരു 'ഭീകരരാക്ഷസൻ'! റോബിൻ വെസ്റ്റ്മാന് ആനന്ദം കുട്ടികളെ കൊല്ലുന്നതിൽ...
"പേടിച്ചരണ്ട് നിൽക്കുന്ന കുട്ടികളുടെ മുന്നിൽ ഒരു ഭീകരരാക്ഷസനെ പോലെനിക്ക് നിൽക്കണം" കുട്ടികളെ കൊന്നൊടുക്കുകയെന്ന ചിന്ത അയാളിലുണ്ടാക്കിയത് വലിയ ആനന്ദമായിരുന്നു. വെറുപ്പ്! എന്തിനോടും ഏതിനോടും വെറുപ്പ് മാത്രം... മിനിയാപോളിസിലെ സ്കൂളിൽ രണ്ട് കുട്ടികളുടെ മരണത്തിനിടയാക്കുകയും 20ഓളം കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്ത വെടിവപ്പിന് ഉത്തരവാദിയായ അക്രമി, റോബിൻ വെസ്റ്റ്മാനെ കുറിച്ചുള്ള പൊലീസിൻ്റെ അന്വേഷണം എത്തിനിന്നത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സത്യങ്ങളിലായിരുന്നു...