തമിഴ് സിനിമയിലെ മാസ്റ്റർപീസുകളിൽ ഒന്നാണ് കമൽ ഹാസന്റെ 'വിരുമാണ്ടി'. കമൽ എഴുതി, സംവിധാനം ചെയത്, നായകനായി അഭിനയിച്ച ചിത്രം. കമൽ എന്ന ഫിലിം മേക്കറിന്റെയും രാഷ്ട്രീയ ജീവിയുടേയും നയപ്രഖ്യാപനമായിരുന്നു 'വിരുമാണ്ടി. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം അരിവാളും ആക്രോശവും മീശപിരിയുമായിരുന്നില്ല. വധശിക്ഷയോടുള്ള കമലിന്റെ കാഴ്ചപ്പാടായിരുന്നു.
വിരുമാണ്ടി ഇന്നൊരു കൾട്ട് ക്ലാസിക്കാണ്. ആ സിനിമയുടെ മേക്കിങ്ങും എഴുത്തും കമലിന്റെയും അഭിരാമിയുടേയും അഭിനയവും എല്ലാം ഇന്ന് ആഘോഷിക്കപ്പെടുന്നു. എന്നാൽ, കമൽ ആ ചിത്രത്തിന് ആദ്യം ഇട്ട ടൈറ്റിൽ 'വിരുമാണ്ടി' എന്നായിരുന്നില്ല. മറ്റൊന്നായിരുന്നു. വലിയ വിവാദങ്ങൾക്ക് കാരണമായ ഒരു പേര്. 'സണ്ടിയർ'! 23 വർഷങ്ങൾക്ക് ശേഷം, എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആ ടൈറ്റിൽ തിരിച്ചുപിടിക്കുകയാണ് കമൽ.
എന്താണ് 'സണ്ടിയർ' എന്ന ടൈറ്റിൽ അന്ന് ഉപേക്ഷിക്കാൻ കാരണം. ആ ടൈറ്റിൽലുണ്ടാക്കിയ വിവാദം എന്താണ്?