ഇന്ന് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ടി20 ബാറ്റർമാരിൽ ഒരാളാണ് സഞ്ജു എന്നതിൽ സംശയമില്ല. എന്നാൽ കിട്ടുന്ന അവസരങ്ങളൊന്നും മുതലെടുക്കാൻ സഞ്ജുവിന് കഴിയുന്നില്ല എന്നതാണ് ആരാധകർക്ക് നിരാശയേകുന്ന കാര്യം. നമീബിയക്കെതിരെ കളിച്ച കന്നി ലോകകപ്പ് മത്സരത്തിൽ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന സൂചനകളൊക്കെ താരം നമുക്ക് തന്നു. എന്നാൽ ആ ബ്ലാസ്റ്റിങ് തുടക്കം വലിയൊരു സ്കോറിലേക്ക് കൺവേർട്ട് ചെയ്യാൻ അയാൾ പതിവ് പോലെ പരാജയപ്പെട്ടു.