സ്വർണവില ദിനംപ്രതി പിടിവിട്ട അവസ്ഥയിലാണ്. ഈ ഒരു സാഹചര്യത്തിലാണ് മരത്തിലും സ്വർണമുണ്ടെന്ന കണ്ടെത്തൽ പുറത്തുവരുന്നത്. ഭാവിയിൽ ഈ മരങ്ങളുടെ സാന്നിധ്യമുപയോഗിച്ച് ഭൂമിയിലൊളിഞ്ഞിരിക്കുന്ന സ്വർണം കണ്ടെത്താനുള്ള വഴി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് ഗവേഷകർ വ്യക്തമാക്കുന്നു.