2017ൽ പുറത്തിറങ്ങിയ നേപ്പാളി സിനിമയായ ദോ റുപൈയ്യാനിലെ പാട്ടാണ് കുട്ടുമ കുട്ടു. പാട്ട് പണ്ടേ വൈറലാണ് കേട്ടോ. 222 മില്ല്യൺ ആളുകളാണ് യൂട്യൂബിൽ കുട്ടുമ കുട്ടു പാട്ട് കണ്ടത്. ക്യൂട്ട് പയ്യൻ പാടും മുൻപ്, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ചുവടുവെച്ചപ്പോഴും ഈ ഗാനം ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. എന്തായാലും കമൻ്റ ബോക്സിൽ പകുതി പേരും ക്യൂട്ട് പയ്യൻ്റെ പാട്ട് കേട്ട് വന്നവർ തന്നെയാണ്. ഒറിജിനൽ യൂട്യൂബ് വീഡിയോടെ താഴെ വരെ കമൻ്റ് മൊത്തം നമ്മുടെ പയ്യനെ കുറിച്ചാണ്. അതെ അശോക് ദർജി എന്ന നേപ്പാളി പയ്യൻ്റെ കുട്ടുമ കുട്ടു വേർഷനാണ് ആരാധകർ കൂടുതൽ. പ്രത്യേകിച്ച് മലയാളികൾക്കിഷ്ടം ക്യൂട്ടു പയ്യനെ തന്നെയാണ്. ഇനി അവൻ്റെ കഥ കൂടി കേട്ടാലോ, ഇഷ്ടം കൂടും.