Source: News Malayalam 24x7 
VIDEOS

രണ്ടര പടം, നീണ്ട ഇടവേളകൾ; സെൻ മോഡിൽ ത്യാഗരാജൻ കുമാരരാജ

ആകെ മൊത്തം രണ്ടര പടമാണ് ത്യാ​ഗരാജൻ കുമാരരാജ സംവിധാനം ചെയ്തിട്ടുള്ളത്; രണ്ട് ഫീച്ചറുകളും ഒരു ഹ്രസ്വ ചിത്രവും

ശ്രീജിത്ത് എസ്

അയാൾക്ക് പൂച്ചകളെ ഇഷ്ടമാണ്. നമുക്കിടയിൽ രഹസ്യ ജീവിതം ജീവിക്കുന്ന പൂച്ചകളെ. അതുകൊണ്ടാണ് ഒരിക്കൽ പൂച്ചയുടെ ഡിസൈനിൽ ടാറ്റു കുത്താൻ പോയത്. പൂച്ചകളേക്കാൾ അയാൾക്ക് ഇഷ്ടം എലികളെയാണ്. അതിനും കാരണമുണ്ട്. അവയ്ക്ക് അപാര അതിജീവനശേഷിയാണ്. ഈ പൂച്ച-എലി കോംബോ ആണ് അയാൾ!

ഈ 'അയാൾ' ഒരു സിനിമാക്കാരനാണ്. ആ ഐഡന്റിറ്റി നമ്മൾ നിർബന്ധിച്ച് അയാൾക്ക് പതിച്ചു നൽകിയതാണ്. പ്രസ്തുത സിനിമാക്കാരൻ സ്വയം കാണുന്നത് നിറയെ സുഷിരങ്ങളുള്ള ഒരു ബക്കറ്റായാണ്. അതിൽ ഒന്നും, ആരും തങ്ങിനിൽക്കില്ല. ജീവിതത്തിനെ അതിന്റെ ഒഴുക്കിൽ വിടുന്ന മനിതൻ. ചുറ്റുപാടും നിന്ന് കഥകളേയും കഥാപാത്രങ്ങളേയും ഉയിരോടെ ഒപ്പിയെടുക്കുന്ന സ്പോഞ്ച്. സെൻ കഥകളിലെ കഥാപാത്രങ്ങളെ പോലെ - ത്യാഗരാജൻ കുമാരരാജ. വീഡിയോ കാണാം

SCROLL FOR NEXT