'2018' എന്ന മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റ് അടിച്ച ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം' ഒരു കൊച്ചു സിനിമയാണ്. ഇമോഷനും ആക്ഷനും ത്രില്ലർ ഘടകങ്ങളും ചേർന്ന ചിത്രം. വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയിൽ വലിയ തോതിൽ ശ്രദ്ധ ആകർഷിച്ച ചിത്രം പ്രേക്ഷകരെ നിരാശരാക്കുന്നില്ല. സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ഇവന്റിൽ മോഹൻലാൽ പറഞ്ഞപോലെ ആക്ഷൻ പ്രതീക്ഷിച്ച് എത്തുന്നവർക്ക് ചെറിയ ചായയും കടിയും ഒക്കെ ഇതിലുണ്ട്!