2026 ഫുട്ബോൾ ലോകകപ്പിൽ ഇറാൻ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചാൽ പകരക്കാരെ തീരുമാനിക്കാൻ ഫിഫയ്ക്ക് കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. ലോകകപ്പ് ചട്ടങ്ങളിലെ ആർട്ടിക്കിൾ ആറ് പ്രകാരം ടൂർണമെൻ്റിന് മുൻപോ ടൂർണമെൻ്റിന് ഇടയിലോ ഒരു രാജ്യം പിന്മാറുകയോ അയോഗ്യരാക്കപ്പെടുകയോ ചെയ്താൽ ആ ഒഴിവ് നികത്താൻ ഇഷ്ടമുള്ള ഏത് രാജ്യത്തേയും വിളിക്കാൻ ഫിഫയ്ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ആ ഒഴിവിലേക്കുള്ള ഇറ്റലിയുടെ സാധ്യത അത്ര എളുപ്പമായിരിക്കില്ല.