വെറും ഏഴ് ദിവസം കൊണ്ടാണ് 'വാഴ 2' എന്ന 'ചെറിയ പടം' 100 കോടി ക്ലബിൽ കയറിയത്. മലയാള സിനിമയിൽ അതിവേഗം ഈ നേട്ടം കൊയ്യുന്ന മൂന്നാമത്തെ ചിത്രം. 'ലോക'യ്‌ക്ക് ഒപ്പത്തിന് ഒപ്പം. മുന്നിൽ മോഹൻലാലിന്റെ 'എമ്പുരാനും' 'തുടരുവും' മാത്രം. സൂപ്പർ താരങ്ങളില്ല, അവരുടെ സുഹൃത്തുക്കളുടെ ക്യാമിയോയില്ല, ബിഗ് ബജറ്റ് - പാൻ ഇന്ത്യൻ അവകാശവാദങ്ങളുമില്ല. പക്ഷേ 'വാഴ 2' തൂക്കി, കളക്ഷനും പ്രേക്ഷകരുടെ ഹൃദയവും. എങ്ങനെ? വമ്പൻ സിനിമകളുടെ റിലീസ് നീട്ടിയത് ഷോകളുടെ എണ്ണം കൂടാനും ബ്രീത്തിങ് സ്പേസ് കിട്ടിയതും മാത്രമാണോ കാരണം? അല്ല. വീഡിയോ കാണാം