നിരന്തരം ശാരീരികമായോ മാനസികമായോ വേദനിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തിട്ടും ഈ ബന്ധത്തിൽ തന്നെ നമ്മൾ തുടരുകയാണെങ്കിലോ? ബന്ധങ്ങളിൽ നമ്മൾ ബന്ധിക്കപ്പെടുകയാണ് എന്ന് അറിഞ്ഞിട്ടും അതിൽ നിന്നും മോചനം നേടാൻ പറ്റാതെ കുടുങ്ങിക്കിടക്കുകയാണെങ്കിലോ, ഇതിനെയാണ് ട്രോമ ബോണ്ടിങ് എന്നു പറയുന്നത്.