യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത പരിപാടിയില്‍ ഒരു വെടിവെപ്പ് ഉണ്ടായി. വൈറ്റ് ഹൗസിലെ ഹിൽട്ടണ്‍ ഹാളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരുക്കിയ അത്താഴവിരുന്നിനിടെയായിരുന്നു സംഭവം. കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലനാണ് സെക്യൂരിറ്റ് ചെക്ക് പോയിന്റിലെത്തി വെടിവച്ചത്. സംഭവത്തിനു പിന്നാലെ ട്രംപ് ഒരു വാര്‍ത്താസമ്മേളനം നടത്തി. അതോടെ, 'സ്റ്റേജ്‌ഡ്' എന്ന വാക്ക് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. വെടിവെപ്പ് രാഷ്ട്രീയ നേട്ടത്തിനായി ട്രംപും മറ്റുനേതാക്കളും കെട്ടിച്ചമച്ചതാണെന്ന തരത്തിലാണ് പോസ്റ്റുകൾ. ഗൂഢാലോചനാ സിദ്ധാന്തങ്ങൾ തലപൊക്കി. മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കുകയും ചെയ്തതോടെ ചര്‍ച്ചകള്‍ കൊഴുത്തു. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?