ഖഷോഗ്ഗി വധത്തിന് ശേഷം ആദ്യമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലെത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഖഷോഗ്ഗി വധവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ആരായിരുന്നു ജമാല്‍ ഖഷോഗി? എന്തുകൊണ്ടാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പേര് ഖഷോഗ്ഗി വധവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ ഇടംപിടിക്കുന്നത്?