ഏഷ്യൻ മണ്ണിൽ വീണ്ടുമൊരു ടി20 ലോകകപ്പ് കൊടുങ്കാറ്റിന് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകർ. സ്വന്തം നാട്ടിലെ കാണികൾക്ക് മുന്നിൽ മൂന്നാം ടി20 ലോകകപ്പ് നേടി ക്രിക്കറ്റിൽ പുതുചരിത്രം രചിക്കാൻ സഞ്ജുവിനും കൂട്ടർക്കും കഴിയുമോ? ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഇംഗ്ലണ്ടും പാകിസ്ഥാനുമെല്ലാം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ടീം ഇന്ത്യക്കാകുമോ?