ക്ലാസ് ആന്റ് ക്ലാസിക്; ആഡംബര എസ്‌യുവി ജി450ഡി അവതരിപ്പിച്ച് മെഴ്‌സിഡസ് ബെന്‍സ്; വില അറിയാം

ന്യൂസ് ഡെസ്ക്

ഡീസല്‍ എ ക്ലാസ് ശ്രേണി വിപുലീകരിച്ചുകൊണ്ട് പുതിയ G450D മോഡലുമായി എത്തിയിരിക്കുകായാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ്.

Image: Freepik

ആഡംബര ഓഫ്-റോഡ് എസ്‌യുവിയായ എക്ലാസ് ശ്രേണിയിലെ പുതിയ ഡീസല്‍ മോഡലാണ്

Image: X

മെഴ്‌സിഡസ് എ ക്ലാസിന്റെ ഐതിഹാസികമായ ഓഫ്-റോഡ് പാരമ്പര്യവും ഉയര്‍ന്ന ആഡംബര സൗകര്യങ്ങളും സംയോജിപ്പിച്ചാണ് G450D യുടെ വരവ്

Image: X

പുതിയ ഇന്‍ലൈന്‍ സിക്‌സ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 5.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ളതാണ് ഇതിന്റെ എഞ്ചിന്‍ പവര്‍.

Image: X

ഓഫ് റോഡ് സ്വഭാവത്തിന് അനുയോജ്യമായ ബോക്സ് രൂപത്തിലുള്ള ഡിസൈനാണ് എക്ലാസിന്റെ മുഖമുദ്ര. ഇതിനൊപ്പം മികച്ച ആഡംബര സൗകര്യങ്ങളോടുകൂടിയ ഇന്റീരയറും എടുത്തു പറയേണ്ടതാണ്.

Image: X

ഏറ്റവും പുതിയ സാങ്കേതികവിദ്യകളും മികച്ച നിലവാരമുള്ള മെറ്റീരിയലുകളും ഉപയോഗിച്ചാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്.

Image: X

എ ക്ലാസ് പരമ്പരയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ശക്തമായ ഓഫ്-റോഡ് ശേഷിയാണ്. കഠിനമായ ഭൂപ്രദേശങ്ങളിലും മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളും സാങ്കേതിക വിദ്യയുമാണ് ഉപയോഗിച്ചിരിക്കുന്നത്.

Image: X

രാജ്യത്തെ ഏറ്റവും വിലയേറിയ ആഡംബര എസ് യുവികളില്‍ ഒന്നാകും G450d. ഏകദേശം 2.90 കോടി രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില.

Image: X

ഗംഭീര രൂപവും അതിനൊത്ത ആഡംബരവും മികച്ച എഞ്ചിന്‍ പ്രകടനവും അതുല്യമായ ഓഫ് റോഡ് ശേഷിയുമെല്ലാം ഒത്തിണങ്ങിയ G450d വാഹനപ്രേമികളുടെ ഇഷ്ട മോഡലാകുമെന്നതില്‍ സംശയമില്ല.

Image: X