മാരുതി മുതല്‍ മെഴ്‌സിഡസ് വരെ; ലക്ഷങ്ങളുടെ വിലക്കുറവ്

ന്യൂസ് ഡെസ്ക്

ജിഎസ്ടി 10 ശതമാനം കുറഞ്ഞതോടെ കാറുകള്‍ക്ക് 40,000 രൂപ മുതലാണ് വില കുറയുക. ആഡംബര കാറുകള്‍ക്ക് 3.50 ലക്ഷം വരെ വില കുറയും

Image: Freepik

ഏതൊക്കെ വാഹനങ്ങള്‍ക്ക് എത്ര രൂപ വരെ കുറയുമെന്ന് നോക്കാം.

Image: Freepik

മഹീന്ദ്ര ബൊലേറോയ്ക്ക് 1.27 ലക്ഷം രൂപ വരെ കുറയും. സ്‌കോര്‍പിയോയ്ക്ക് 1.45 ലക്ഷം രൂപ, ഥാര്‍ റോക്‌സിന് 1.33 ലക്ഷം, XUV700 ന് 1.43 ലക്ഷം രൂപയും വിലക്കുറവുണ്ട്.

Image: X

ടാറ്റാ മോട്ടോര്‍സിന്റെ പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. നെക്സോണ്‍ 1.55 ലക്ഷം, സഫാരി 1.45 ലക്ഷം രൂപയും കുറയും

Image: X

ടൊയോട്ട ഫോര്‍ച്യൂണറിന് 3.49 ലക്ഷം രൂപയും ലെജന്‍ഡറിന് 3.34 ലക്ഷം രൂപയും വില കുറച്ചു. ഹിലക്‌സിന് 2.52 ലക്ഷം രൂപയും വെല്‍ഫയറിന് 2.78 ലക്ഷം രൂപയും കുറയും. ഇന്നോവ ക്രിസ്റ്റയ്ക്ക് 1.8 ലക്ഷം രൂപ, ഹൈക്രോസിന് 1.15 ലക്ഷം രൂപയും കുറച്ചു

Image: X

ക്വിഡിന്റെ വില ആരംഭിക്കുന്നത് തന്നെ 4.29 ലക്ഷം രൂപയിലാണ്. ട്രൈബറിന് 78,000 രൂപ, ടോപ്പ് എന്‍ഡ് കൈഗറിന് ഏകദേശം 96,000 രൂപയും കുറവുണ്ട്.

Image: X

ഹ്യുണ്ടായി ടക്സണിന് 2.40 ലക്ഷം രൂപ, വെന്യുവിന് 1.23 ലക്ഷം, i20 ക്ക് 98,000 രൂപ, അല്‍കാസര്‍ 75,000 രൂപയും വില കുറച്ചു.

Image: X

ഔഡി കാറുകള്‍ക്ക് 7.8 ലക്ഷം രൂപ വരെ വിലക്കുറവുണ്ട്. Q3 ക്ക് 3.07 ലക്ഷം രൂപ, A4- 2.64 ലക്ഷം, A6 ന് 3.64 ലക്ഷം, Q5 - 4.55 ലക്ഷം, Q7, Q8 മോഡലുകള്‍ക്ക് 6.15 ലക്ഷം രൂപയുമാണ് കുറയുക

Image: X

മെഴ്സിഡസ് ബെന്‍സ് കാറുകള്‍ക്ക് 2.6 ലക്ഷം മുതല്‍ 11 ലക്ഷം രൂപ വരെയാണ് വിലക്കുറവ്. A200d യ്ക്ക് 2.6 ലക്ഷം രൂപ, E-Class LWB യ്ക്ക് ആറ് ലക്ഷം, S450 ക്ക് 11 ലക്ഷം, GLE 450 SUV യ്ക്ക് 8 ലക്ഷം രൂപ എന്നിങ്ങനെയാണ് വില കുറയുക

Image: X