ഈ പോക്ക് ഇതെങ്ങോട്ട്? പവന് 1,05,320 രൂപയുമായി സ്വര്‍ണം കുതിപ്പ് തുടരുന്നു

ന്യൂസ് ഡെസ്ക്

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ പവന് 104520 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് 800 രൂപ കൂടി 1,05,320 രൂപയായി. ഗ്രാമിന് നൂറ് രൂപ കൂടി 13,165 രൂപയായി. ഇന്നലെ 13065 രൂപയായിരുന്നു ഒരു ഗ്രാമിന്റെ വില.

Image: Freepik

ഈ വര്‍ഷം തുടങ്ങി അഞ്ചാം ദിവസം മുതല്‍ ഒരു ലക്ഷത്തിന് മുകളിലാണ് സ്വര്‍ണവില. ഓരോ ദിവസവും വില കൂടിക്കൊണ്ടിരിക്കുകയല്ലാതെ കുറയുന്നുണ്ടായിരുന്നില്ല. പുതിയ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില കുതിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Image: Freepik

ഇറാനും അമേരിക്കയും തമ്മിലുള്ള നിലവിലെ അസ്വാരസ്യങ്ങളും മിഡില്‍ ഈസ്റ്റിലെ മറ്റ് സംഘര്‍ഷങ്ങളുമാണ് സ്വര്‍ണവില ഇടിയാതിരിക്കാനുള്ള കാരണം.

mage: ILONA SHOROKHOVA/Freepik

യുദ്ധസമാനമായ സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപമായി നിക്ഷേപകര്‍ സ്വര്‍ണ്ണത്തെ കാണുന്നു.

Image: Freepik

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ വരുത്തുന്ന മാറ്റങ്ങളും ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക തീരുമാനങ്ങളും ഡോളറിന്റെ മൂല്യത്തെ ബാധിക്കുന്നതും ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ ആഗോളതലത്തില്‍ സ്വര്‍ണ്ണവില ഉയരാനും കാരണമാകുന്നു.

Image: Freepik

ഓഹരി വിപണിയിലെ ചാഞ്ചാട്ടം മൂലം വന്‍കിട നിക്ഷേപകരും സെന്‍ട്രല്‍ ബാങ്കുകളും വന്‍തോതില്‍ സ്വര്‍ണ്ണം വാങ്ങി ശേഖരിക്കുന്നതും വില ഉയരാനുള്ള കാരണമാണ്.

Image: Freepik

സ്വര്‍ണവിലയില്‍ വലിയൊരു ഇടിവ് ഉടന്‍ ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Image: Freepik

മാത്രമല്ല, ദീര്‍ഘാടിസ്ഥാനത്തില്‍ പവന് 1.5 ലക്ഷം രൂപ വരെ ആകുമെന്നുംമ ചില സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Image: Freepik