സ്നേഹത്തിൽ പൊതിഞ്ഞ ആലിയയുടെ ക്രിസ്മസ്

ന്യൂസ് ഡെസ്ക്

ആലിയ ഭട്ടിന്റെ കുടുംബത്തോടൊപ്പമുള്ള ക്രിസ്മസ് ആഘോഷ ചിത്രങ്ങൾ ശ്രദ്ധേ നേടുന്നു.

Source: IG

ആലിയ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആഘോഷങ്ങളുട ഹൃദ്യമായ ചിത്രങ്ങൾ പങ്കുവച്ചത്.

Source: IG

ആലിയയുടെ മാതാപിതാക്കളായ മഹേഷ് ഭട്ടും സോണി റസ്ദാനും ഡിസംബർ 24ന് ഒരുക്കിയ ക്രിസ്മസ് വിരുന്നിലാണ് താരങ്ങൾ ഒത്തുകൂടിയത്. രൺബീറിന്റെ അമ്മ നീതു കപൂർ, സഹോദരി റിദ്ധിമ കപൂർ സാഹ്നി, മകൾ സമൈറ എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു.

Source: IG

ചിത്രങ്ങളിൽ ആലിയ രൺബീറിനെ ചേർത്തുപിടിച്ചു നിൽക്കുന്നത് കാണാം. കറുത്ത ലതർ ജാക്കറ്റും മീശയുമായി പുതിയ ലുക്കിലാണ് രൺബീർ.

Source: IG

ആലിയയുടെ അരിക് ചേർന്ന് നിൽക്കുന്ന റാഹയുടെ ചിത്രം ആരാധകരുടെ മനം കവരുന്നു. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ലഞ്ചിനിടെയായിരുന്നു ആലിയയും രൺബീറും ആദ്യമായി റാഹയുടെ മുഖം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്.

Source: IG

റാഹ ഒരു ക്രിസ്മസ് ചിത്രത്തിന് നിറം നൽകുന്നതിന്റെ ദൃശ്യവും ആലിയ പങ്കുവച്ചിട്ടുണ്ട്.

Source: IG

ചുവന്ന വസ്ത്രത്തിൽ അതീവ സുന്ദരിയായാണ് ആലിയ ചിത്രങ്ങളിലുള്ളത്. സഹോദരി ഷഹീൻ ഭട്ടും ചുവന്ന വസ്ത്രമാണ് ധരിച്ചിരുന്നത്.

Source: IG

"സ്നേഹത്തിൽ പൊതിഞ്ഞ ക്രിസ്മസ് 2025" എന്ന അടിക്കുറിപ്പോടെയാണ് ആലിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

Source: IG