"നന്ദി എകെ"; അജിത്തിനൊപ്പം റേസിങ് ത്രില്ലിൽ മഞ്ജു വാര്യർ

ന്യൂസ് ഡെസ്ക്

അജിത് കുമാറിന്റെ റേസിംഗ് ടീമായ 'അജിത് കുമാർ റേസിംഗിന്റെ' പിറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു വാര്യർ.

Source: FB

ദുബായിൽ നടന്ന റേസിങ് ഇവന്റിനിടെ അജിത്തിനെ സന്ദർശിച്ച മഞ്ജു, അവിടുത്തെ ആവേശകരമായ നിമിഷത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചു.

Source: FB

"തന്റെ മനസിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ എങ്ങനെ തേടണമെന്ന് കാണിച്ചുതന്നതിന് നന്ദി എകെ സർ" എന്നാണ് മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Source: FB

അജിത്തിനൊപ്പമുള്ള ബൈക്ക് യാത്രകൾക്ക് ശേഷമാണ് മഞ്ജു വാര്യർ ബൈക്ക് റൈഡിംഗിലും മോട്ടോർ സ്പോർട്സിലും താൽപ്പര്യം കാണിച്ചു തുടങ്ങിയത്.

Source: FB

2023ൽ പുറത്തിറങ്ങിയ 'തുനിവ്' എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

Source: FB

നിലവിൽ സിനിമയിൽ നിന്ന് ഇടവേള എടുത്ത് പ്രൊഫഷണൽ റേസിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അജിത്. നടന്റെ റേസിംഗ് യാത്രയെ ആസ്പദമാക്കി സംവിധായകൻ എ.എൽ. വിജയ് ഒരു ഡോക്യുമെന്ററിയും ഒരുക്കുന്നുണ്ട്.

Source: IG

അടുത്തിടെ ശിവകാർത്തികേയൻ, വെങ്കട്ട് പ്രഭു തുടങ്ങിയ പ്രമുഖരും അജിത്തിന്റെ റേസിംഗ് ടീമിന് പിന്തുണയുമായി എത്തിയിരുന്നു.

Source: FB