റെഡിയായിക്കോ... വമ്പന്‍ റീ-റിലീസുകള്‍ വരുന്നു!

ന്യൂസ് ഡെസ്ക്

കല്യാണരാമന്‍ (2002)

ഷാഫി സംവിധാനം ചെയ്ത സിനിമയ്ക്ക് കള്‍ട്ട് സ്റ്റാറ്റസാണുള്ളത്. സിനിമ 4K അറ്റ്‌മോസിൽ റിലീസ് ചെയ്യുമെന്ന് നായകന്‍ ദിലീപ് ആണ് അറിയിച്ചത്.

ട്വന്റി 20 (2008)

മലയാളത്തിലെ സൂപ്പർ താരങ്ങള്‍ എല്ലാം ഒന്നിച്ച സിനിമ. ജോഷി സംവിധാനം ചെയ്ത ഈ മള്‍ട്ടി സ്റ്റാറർ തിയേറ്ററുകളെ പൂരപ്പറമ്പാക്കും എന്ന് ഉറപ്പ്.

ഗുരു (1997)

ഓസ്കാറിന് നാമനിർദേശം ചെയ്ത രാജീവ് അഞ്ചലിന്റെ ഫാന്റസി ഡ്രാമ. സിനിമയുടെ ഒറിജിനൽ സംഗീതവും ഗാനങ്ങളും രചിച്ചത് ഇളയരാജയാണ്.

ഉദയനാണ് താരം (2005)

റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം. 20 വര്‍ഷത്തിനുശേഷം 4K ദൃശ്യ മികവോടെയാണ് സിനിമ എത്തുന്നത്.

സമ്മർ ഇന്‍ ബെദ്‌ലഹേം (1998)

രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം. സിനിമയിലെ വിദ്യാസാഗർ ഈണമിട്ട ഗാനങ്ങള്‍ മൂളാത്ത മലയാളികളില്ല.