രജനീകാന്തിന് 200 കോടി, ലോകേഷിന് 50 കോടി; കൂലി ടീമിന്റെ പ്രതിഫലം ഇങ്ങനെ

ന്യൂസ് ഡെസ്ക്

ആഗോള ബോക്‌സോഫീസില്‍ 300 കോടി കളക്ഷന്‍ നേടി കൂലി പ്രദര്‍ശനം തുടരുകയാണ്

ലോകേഷ് സംവിധാനം ചെയ്ത കൂലി കലാനിധി മാരന്റെ സണ്‍ പിക്ചേഴ്സാണ് നിര്‍മിച്ചത്

രജനീകാന്തിനൊപ്പം നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍, ആമിര്‍ ഖാന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്

ചിത്രത്തില്‍ രജനീകാന്തിന്റെ പ്രതിഫലം 200 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.

കാമിയോ റോളിലെത്തിയ ബോളിവുഡ് താരം ആമിര്‍ ഖാന്റെ പ്രതിഫലം 20 കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്

എന്നാല്‍, ആമിര്‍ ഖാന്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നാഗാര്‍ജുനയുടെ പ്രതിഫലം 10 കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു

ഫീമെയില്‍ ലീഡായി എത്തിയ ശ്രുതി ഹാസന്റെ 4 കോടി രൂപയാണ്

സത്യരാജിന്റെ പ്രതിഫലം 5 കോടിയും കന്നഡ താരം ഉപേന്ദ്രയുടെ സാലറി 5 കോടി രൂപയുമാണ്

സംവിധായകനായ ലോകേഷ് കനകരാജിന്റെ പ്രതിഫലം 50 കോടി രൂപയാണ്

ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റെ പ്രതിഫലം 15 കോടി രൂപ