ടോക്‌സിക്കില്‍ യാഷിന്റെ പ്രതിഫലം 50 കോടിയില്‍ ഒതുങ്ങില്ല, അതുക്കും മേലേ

ന്യൂസ് ഡെസ്ക്

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇന്റര്‍നെറ്റ് മുഴുവന്‍.

അടുത്തിടെ പുറത്തിറങ്ങിയ ടീസറിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഇപ്പോള്‍ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചാണ് ചര്‍ച്ചകള്‍.

യാഷിനൊപ്പം നയന്‍താര, രുക്മിണി വസന്ത്, താര സുതാര്യ, കിയാര അദ്വാനി, ഹു ഖുറേഷി, അങ്ങനെ ഒരുപിടി മുന്‍നിര താരങ്ങളും ടോക്‌സിക്കില്‍ എത്തുന്നുണ്ട്.

നയന്‍താരയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഗംഗ എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി 12 കോടിക്കും 18 കോടിക്കും ഇടയിലാണ് താരം പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എലിസബത്ത് എന്ന കഥാപാത്രത്തെയാണ് ബോളിവുഡ് താരം ഹുമ ഖുറേഷി അവതരിപ്പിക്കുന്നത്. രണ്ട് കോടിയാണ് ഹുമയുടെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്.

കാന്താരയ്ക്കു ശേഷം രുക്മിണി വസന്തിന്റെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ടോക്‌സിക്. മൂന്ന് കോടിക്കും അഞ്ച് കോടിക്കും ഇടയിലാണ് രുക്മണിയുടെ പ്രതിഫലം.

ബോളിവുഡ് താരം കിയാര അദ്വാനിയും പ്രധാന വേഷത്തില്‍ ടോക്‌സിക്കില്‍ എത്തുന്നുണ്ട്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് കിയാര. 15 കോടി രൂപയാണ് ഈ ചിത്രത്തിനായി താരത്തിന്റെ പ്രതിഫലം.

ബോളിവുഡ് താരമായ താര സുതാര്യയുടെ പ്രതിഫലം 3 കോടി രൂപയാണ്.

ടോക്‌സ്‌ക്കിന്റെ നിര്‍മാതാവ് കൂടിയാണ് പ്രധാന വേഷത്തിലെത്തുന്ന യാഷ്. ചിത്രത്തിന്റെ രചനയിലും യാഷിന്റെ പങ്കുണ്ട്. 50 കോടി രൂപയും ലാഭവിഹിതവുമാണ് ടോക്‌സിക്കിലൂടെ യാഷിന് ലഭിക്കുക.