Mrunal Thakur | ഹിന്ദി സീരിയലുകളിലൂടെ തുടക്കം; ഇന്ന് കോടികള്‍ ആസ്തിയുള്ള മുന്‍നിര താരം

ന്യൂസ് ഡെസ്ക്

ഹിന്ദി സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് മൃണാല്‍ താക്കൂര്‍. മുജ്സെ കുച്ച് കെഹ്തി...യേ ഖമോഷിയാന്‍, കുംകും ഭാഗ്യ എന്നീ സീരിയലുകളിലൂടെ ജനപ്രിയ താരമായിരുന്നു.

Image: Instagram

ഖമോഷിയാനിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഇന്ത്യന്‍ ടെലിവിഷന്‍ അവാര്‍ഡും മൃണാളിനെ തേടിയെത്തി.

Image: Instagram

2018 ല്‍ പുറത്തിറങ്ങിയ ലവ് സോണിയ എന്ന ചിത്രത്തിലൂടെയാണ് മൃണാല്‍ ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

Image: Instagram

മൃണാളിന്റെ കരിയറില്‍ ബ്രേക്കായ ചിത്രമായിരുന്നു ദുല്‍ഖറിനൊപ്പമുള്ള സീതാ രാമം. ഇതിനു ശേഷം വന്ന തെലുങ്ക് ചിത്രം ഹായ് നന്നയും മികച്ച വിജയം നേടി. ഇന്ന് ബോളിവുഡിലേയും തെന്നിന്ത്യയിലേയും മുന്‍നിര താരമാണ് മൃണാല്‍ താക്കൂര്‍.

Image: Instagram

1992 ല്‍ ഓഗസ്റ്റ് ഒന്നിന് മഹാരാഷ്ട്രയിലാണ് മൃണാല്‍ താക്കൂര്‍ ജനിച്ചത്. മുംബൈയിലെ കോളേജ് പഠനം പാതി വഴിയില്‍ അവസാനിപ്പിച്ചാണ് അഭിനയ ലോകത്തേക്ക് മൃണാല്‍ കടക്കുന്നത്.

Image: Instagram

33 കോടി രൂപയാണ് മൃണാലിന്റെ ആസ്തിയെന്നാണ് കഴിഞ്ഞ വർഷത്തെ റിപ്പോര്‍ട്ടുകള്‍. ഒരു ചിത്രത്തിന് താരം വാങ്ങുന്ന പ്രതിഫലം 2 കോടി രൂപയാണ്. മുന്‍നിര കാര്‍ കളക്ഷനും താരത്തിന് സ്വന്തമായിട്ടുണ്ട്.

Image: Instagram

പരസ്യങ്ങള്‍ക്കായി 40 മുതല്‍ 50 ലക്ഷം വരെയാണ് താരം പ്രതിഫലം വാങ്ങുന്നത്.

Image: Instagram

ഹോണ്ട അക്കോര്‍ഡ്, ടൊയോട്ട ഫോര്‍ച്യൂണര്‍, മെഴ്‌സിഡസ് ബെന്‍സ് S-450 4MATIC എന്നിവയാണ് മൃണാളിന്റെ കാറുകള്‍.

Image: Instagram