ഹൃത്വിക്കിന് ഒപ്പം 'ചില്‍' ചെയ്ത് പാർവതിയും 'സ്റ്റോം' താരങ്ങളും

ന്യൂസ് ഡെസ്ക്

എച്ച്ആര്‍എക്‌സ് ഫിലിംസിന്റെ ബാനറിൽ ഹൃത്വിക് റോഷന്‍ ആദ്യമായി നിർമിക്കുന്ന ത്രില്ലർ സീരീസാണ് 'സ്റ്റോം'

Source: IG

മുംബൈ പശ്ചാത്തലമാകുന്ന ഈ സീരീസില്‍ പാർവതി തിരുവോത്ത് ആണ് നായിക

Source: IG

പ്രൊജക്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹൃത്വിക്കിനും സഹതാരങ്ങളായ സബ ആസാദ്, അലയ എഫ്, ആശിഷ് വിദ്യാർത്ഥി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങള്‍ നടി പങ്കുവച്ചത്

Source: IG

പാർവതി പങ്കുവച്ച ഒരു ചിത്രത്തില്‍ മുഴുവന്‍ സ്റ്റോം ടീമംഗങ്ങളേയും കാണാം

Source: IG

"കണ്ടോ ഞങ്ങളുടെ ഹൃത്വിക് ഏട്ടനെ എന്ന് ഇനി പറയാല്ലോ" എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Source: IG

'തബ്ബാർ' എന്ന സീരീസിലുടെ പ്രശസ്തനായ അജിത്പാല്‍ സിംഗ് ആണ് 'സ്റ്റോം' സംവിധാനം ചെയ്യുന്നത്.

Source: IG