ന്യൂസ് ഡെസ്ക്
തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റായ പ്രദീപ് രംഗനാഥന്‍-മമിത ബൈജു ചിത്രം ഡ്യൂഡാണ് കാത്തിരിക്കുന്ന ആദ്യ ചിത്രം. സിനിമ നവംബര്‍ 14 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ കാണാം.
സെന്ന ഹെഗ്‌ഡെയുടെ അവിഹിതമാണ് മറ്റൊരു ചിത്രം. ജിയോ ഹോട്ട്‌സ്റ്റാറില്‍ നവംബര്‍ 14 ന് അവിഹിതം എത്തും.
മാരി സെല്‍വരാജ് സംവിധാനം ചെയ്ത ധ്രുവ് വിക്രം ചിത്രം ബൈസണും ഈ വാരും ഒടിടിയില്‍ എത്തുകയാണ്. നെറ്റ്ഫ്‌ൡക്‌സില്‍ നംവബര്‍ 21 നാകും പുറത്തിറങ്ങുക.
സുധി അന്ന സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൊയ്യാമൊഴിയും ഈ വാരം ഒടിടിയില്‍ എത്തും. നവംബര്‍ 14 ന് സിംപ്ലി സൗത്തില്‍ സിനിമ കാണാം.
ആഗോള ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ വാരിക്കൂട്ടിയ ജുറാസിക് വേള്‍ഡ് റീ ബെര്‍ത്ത് നവംബര്‍ 14 ന് ജിയോ ഹോട്ട്‌സ്റ്റാറില്‍ കാണാം.
നെറ്റ്ഫ്‌ളിക്‌സില്‍ സൂപ്പര്‍ ഹിറ്റായ ഡല്‍ഹി ക്രൈമിന്റെ മൂന്നാം സീസണ്‍ നവംബര്‍ 13 നാണ് റിലീസ്
കാത്തിരിക്കുന്ന മറ്റൊരു റിലീസും നെറ്റ്ഫ്‌ളിക്‌സില്‍ എത്തുന്നുണ്ട്. 15 വയസുള്ള ബ്രസീലിയന്‍ പെണ്‍കുട്ടി എലോവയെ മുന്‍ കാമുകന്‍ ബന്ദിയാക്കിയ സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള എലോവ ദി ഹോസ്‌റ്റേജ് ഡോക്യുമെന്ററി. നവംബര്‍ 12 നാണ് റിലീസ്