ന്യൂസ് ഡെസ്ക്
നടി സമാന്ത രൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലായിരുന്നു ചടങ്ങ്.
ഇഷാ യോഗാ സെന്ററിന് ഉള്ളിലുള്ള ലിംഗ ഭൈരവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. 30 ഓളം പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
2024 മുതൽ രാജും സമാന്തയും പ്രണയത്തിലാണ് എന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഇരുവരും പ്രണയം പരസ്യമാക്കിയിരുന്നില്ല.
രാജ് ആൻഡ് ഡികെ കോംബോയിൽ ഇറങ്ങിയ ആമസോൺ പ്രൈം സീരീസ് 'ഫാമിലി മാൻ' രണ്ടാം സീസണിലാണ് സമാന്തയും രാജും ആദ്യമായി ഒരുമിച്ച് പ്രവർത്തിക്കുന്നത്. പിന്നീട് ഇവരുടെ 'സിറ്റാഡൽ: ഹണ്ണി ബണ്ണി' എന്ന സീരീസിലും സമാന്ത അഭിനയിച്ചു
2025ൽ രാജിനൊപ്പമുള്ള ഒരു ചിത്രം സമാന്ത പങ്കുവച്ചിരുന്നു. ഇത് വൈറലായിരുന്നു. ഇതാണ് ഇവർ പ്രണയത്തിലാണെന്ന വാർത്തയ്ക്ക് ചൂടുപിടിപ്പിച്ചത്.
'🤍01.12.2025🤍' എന്ന ക്യാപ്ഷനോടെയാണ് സമാന്ത വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.