ന്യൂസ് ഡെസ്ക്
പോപ്പ് ഗായികയും നടിയുമായ സെലീന ഗോമസും സംഗീത നിർമാതാവ് ബെന്നി ബ്ലാങ്കോയും വിവാഹിതരായി
9.27.25 എന്ന അടിക്കുറിപ്പോടെയാണ് ഗായിക തന്റെ വിവാഹ ചിത്രങ്ങള്‍ ആരാധകർക്കായി പങ്കുവച്ചത്.
2023 ഡിസംബറിലാണ് സെലീനയും ബെന്നിയും പ്രണയത്തിലാണെന്ന് പരസ്യമാക്കിയത്.
വെള്ളിയാഴ്ച വൈകുന്നേരം സാന്താ ബാർബറ കൗണ്ടിയിലെ ഹോപ്പ് റാഞ്ച് കമ്മ്യൂണിറ്റിയിലെ ഒരു ആഡംബര മാളികയില്‍ നടന്ന റിഹേഴ്സല്‍ ഡിന്നറോടെയാണ് വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചത്.
ടെയ്‌ലർ സ്വിഫ്റ്റ്, പാരിസ് ഹില്‍ട്ടണ്‍, സ്റ്റീവ് മാർട്ടിന്‍, മാർട്ടിന്‍ ഷോർട്ട് എന്നിങ്ങനെ നിരവധി പ്രമുഖർ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
റാല്‍ഫ് ലോറന്റെ വിവാഹ വസ്ത്രങ്ങളാണ് ദമ്പതികള്‍ ധരിച്ചിരുന്നത്.
ഫ്ലോറല്‍ എംബ്രോയ്ഡറിയും ഓപ്പണ്‍ ബാക്കുമുള്ള ഹാൾട്ടർ-നെക്ക് സാറ്റിൻ ഗൗണാണ് സെലീന ധരിച്ചത്.
ക്ലാസിക്ക് ബ്ലാക്ക് ടക്സീഡോയും ബോ ടൈയും ആണ് ബെന്നി ബ്ലാങ്കോ ധരിച്ചിരുന്നത്.
'ലില്ലി ഓഫ് ദി വാലി' പൂക്കളുടെ പൂച്ചെണ്ടും ടിഫാനി & കമ്പനിയുടെ പ്ലാറ്റിനം-ഡയമണ്ട് കമ്മലുകളും സെലീനയെ കൂടുതല്‍ സുന്ദരിയാക്കി.