ന്യൂസ് ഡെസ്ക്
ലോകത്തിലെ ഏറ്റവും സമ്പന്നനായ നടന്‍ ആരാണെന്ന ചോദ്യത്തിന് ഇനി ഒറ്റ ഉത്തരം ഷാരൂഖ് ഖാന്‍.
ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 ലാണ് സമ്പന്നരുടെ പട്ടികയില്‍ ബോളിവുഡ് കിങ് ഖാനും ഇടം നേടിയത്.
12,490 കോടി രൂപയാണ് ഷാരൂഖിന്റെ ആസ്തി. അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യമായാണ് ഷാരൂഖും ഇടംപിടിക്കുന്നത്.
ടെയ്‌ലര്‍ സ്വിഫ്റ്റ്, ജെറി സിന്‍ഫീല്‍ഡ്, അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍, സെലീന ഗോമസ് തുടങ്ങിയ വമ്പന്‍മാരെ പിന്തള്ളിയാണ് ഷാരൂഖ് മുന്നിലെത്തിയത്.
ഷാരൂഖിനൊപ്പം ജൂഹി ചൗളയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 7,790 കോടി രൂപയാണ് ജൂഹിയുടെ ആസ്തി.
ഹൃത്വിക് റോഷന്‍, കരണ്‍ ജോഹര്‍ എന്നിവരും ബോളിവുഡില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
2,160 കോടി രൂപയാണ് ഹൃത്വിക് റോഷന്റെ ആസ്തി. 1,880 കോടി രൂപ ആസ്തിയുമായി കരണ്‍ ജോഹറും തൊട്ടുപിന്നിലുണ്ട്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടനെന്ന പദവിയില്‍ നിന്നാണ് ലോകത്തിലെ ഏറ്റവും സമ്പന്നനെന്ന പദവിയിലേക്ക് ഉയര്‍ന്നത്.