മദർ! ഹോട്ട് പിങ്ക് ഡയാന സ്യൂട്ടിൽ, ബേബി ബമ്പുമായി സോനം കപൂർ

ന്യൂസ് ഡെസ്ക്

സ്റ്റൈലിഷ് ലുക്കില്‍ ഗർഭിണിയാണെന്ന് അനൗണ്‍സ് ചെയ്ത് നടി സോനം കപൂർ

Source: IG

ഡയാന രാജകുമാരിയുടെ ഹോട്ട് പിങ്ക് ഔട്ട്ഫിറ്റിനോട് സാമ്യമുള്ള വസ്ത്രം ധരിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് സന്തോഷ വാർത്ത സോനം അറിയിച്ചത്.

Source: IG

വിന്റേജ് ലുക്കുള്ള ഹോട്ട് പിങ്ക് ബ്ലേസറും മാച്ചിങ് സ്‌കർട്ടുമാണ് സോനം ധരിച്ചിരിക്കുന്നത്.

Source: IG

'എസ്‌കാഡ ബൈ മാർഗരീത്ത ലെ' എന്ന ബ്രാൻഡിന്റെ വസ്ത്രങ്ങളാണ് അമ്മയാകുന്ന വിവരം അറിയിച്ചുകൊണ്ടുള്ള ചിത്രങ്ങളിൽ സോനം അണിഞ്ഞത് .

Source: IG

സഹോദരി റിയ കപൂറാണ് സ്റ്റൈലിസ്റ്റ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കൊപ്പം 'മദർ' എന്നും നടി കുറിച്ചു.

Source: IG

ഡയാന രാജകുമാരി പല പൊതുപരിപാടികളിലും സമാന വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1988 നും 1990നും ഇടയിൽ കുറഞ്ഞ പക്ഷം നാല് തവണയെങ്കിലും ഈ വസ്ത്രങ്ങളിൽ ഡയാന പൊതുവേദിയിൽ എത്തിയിട്ടുണ്ട്.

Source: Google

സോനം ഗർഭിണി ആണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 2022ലാണ് സോനം-ആനന്ദ് അഹൂജ ദമ്പതികൾക്ക് ആദ്യ കുഞ്ഞ്, വായു, ജനിക്കുന്നത്.

Source: IG

ആദ്യ പ്രസവത്തിന് ശേഷം സിനിമാലോകത്ത് നിന്ന് സോനം ഇടവേളയെടുത്തിരുന്നു. 2023ൽ റിലീസായ 'ബ്ലൈൻഡ്' ആണ് നടിയുടെ അവസാന ചിത്രം.

Source: IG

2018 മെയ്യിലാണ് സോനവും ആനന്ദും വിവാഹിതരായത്. പഞ്ചാബി സ്റ്റൈലിലായിരുന്നു വിവാഹം.

Source: IG

2007ൽ റിലീസ് ആയ സഞ്ജയ് ലീല ബൻസാലിയുടെ 'സാവരിയ' ആണ് സോനത്തിന്റെ ആദ്യ ചിത്രം. 'ഡൽഹി 6' (2009), 'ഐഷ' (2010), 'രാഞ്ജനാ' (2013), 'ഖൂബ്‌സുരത്' (2014), 'ഡോളി കി ദോലി' (2015), വീരേ ദി വെഡ്ഡിങ് എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു.

Source: IG