'ബ്രിഡ്ജർട്ടൺ' വൈബിൽ രശ്മിക മന്ദാന - വിജയ് ദേവരകൊണ്ട സംഗീത് രാത്രി; ചിത്രങ്ങൾ

ന്യൂസ് ഡെസ്ക്

സംഗീത് രാത്രിയുടെ അതിമനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഒരു ഫെയറി ടെയിൽ പോലെ തോന്നിക്കുന്ന ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Source: IG

'ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാത്രി' എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് രശ്മിക കുറിച്ചത്. ഉദയ്പൂരിലെ ഐടിസി മെമെന്റോസിൽ വച്ചായിരുന്നു ചടങ്ങ്.

Source: IG

'കണ്ണുനിറയുന്നതുവരെ ചിരിച്ചും, കാലുകൾ വേദനിക്കുന്നതുവരെ നൃത്തം ചെയ്തും ചെലവഴിച്ച വൈകുന്നേരം' എന്നാണ് സംഗീത് രാത്രിയെ വിജയ് വിശേഷിപ്പിച്ചത്.

Source: IG

വെള്ളി നിറത്തിലുള്ള തിളങ്ങുന്ന ഘരാരയായിരുന്നു രശ്മികയുടെ വേഷം. പ്രശസ്ത ഡിസൈനർമാരായ ഫാൽഗുനി ഷെയ്ൻ പീക്കോക്ക് ഒരുക്കിയ ഡ്രാഗൺ ഡിസൈനുകളുള്ള വസ്ത്രമാണ് വിജയ് ധരിച്ചത്.

Source: IG

ചിത്രങ്ങളിലെ താരങ്ങളുടെ ലുക്കും പശ്ചാത്തലവും പ്രശസ്തമായ 'ബ്രിഡ്ജർട്ടൺ' സീരീസിനെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 'ഇന്ത്യൻ ബ്രിഡ്ജർട്ടൺ വൈബ്"' എന്നാണ് പലരും ഈ ചിത്രങ്ങളെ വിശേഷിപ്പിച്ചത്

Source: IG

വിജയ് രശ്മികയെ വട്ടം കറക്കി നൃത്തം ചെയ്യുന്നതും, രശ്മിക വിജയ്‌യുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയോടൊപ്പം ചുവടുവയ്‌കുന്നതും ചിത്രങ്ങളിലുണ്ട്. പരസ്പരം സർപ്രൈസ് നൽകാനായി ഇരുവരും പ്രത്യേക നൃത്ത പ്രകടനങ്ങളും നടത്തിയിരുന്നു.

Source: IG

ഫെബ്രുവരി 26ന് ഉദയ്പൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. 2018ൽ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലൂടെ തുടങ്ങിയ ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.

Source: IG

നാളെ (മാർച്ച് 4) ഹൈദരാബാദിൽ വച്ച് സിനിമാ സുഹൃത്തുക്കൾക്കായി താരങ്ങൾ ഗംഭീരമായ ഒരു റിസപ്ഷൻ ഒരുക്കുന്നുണ്ട്.

Source: IG