ന്യൂസ് ഡെസ്ക്
മുംബൈയിലുള്ള മാളവിക മോഹനന്റെ വീട് കണ്ടാല്‍ പെട്ടെന്ന് കേരളത്തിലാണോ എന്ന് തോന്നും.
മുംബൈയുടെ നടുവില്‍ കേരളത്തിന്റെ പച്ചപ്പ് എന്നാണ് തെന്നിന്ത്യന്‍ ശൈലിയില്‍ ഒരുക്കിയിരിക്കുന്ന വീടിനെ വിശേഷിപ്പിക്കുന്നത്
വീടിന്റെ ദക്ഷിണേന്ത്യന്‍ സ്വാധീനം തന്നെയാണ് എടുത്തു പറയേണ്ടത്. വീടിന്റെ പ്രധാന ആകര്‍ഷം ചുവപ്പ് നിറത്തിലുള്ള അത്തംകുടി ടൈലുകളാണ്.
തമിഴ്നാട്ടിലെ ചെട്ടിനാട് ഭാഗത്തെ പരമ്പരാഗതമായ അത്തംകുടി ടൈലുകളുടെ മാതൃകയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കേരളീയ ശൈലിയിലുള്ള ഇരുണ്ട നിറത്തിലുള്ള തടികൊണ്ടുള്ള ഫര്‍ണിച്ചറുകളും അകത്തളങ്ങളും പ്രധാന ആകര്‍ഷണമാണ്.
ലിവിങ് റൂമില്‍ കേരളീയ ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത ചെറിയ ഒരു അമ്പലവുമുണ്ട്. വീട്ടില്‍ ആദ്യം പണിതത് ഈ മന്ദിരമാണെന്ന് മാളവിക പറയുന്നു.
മാളവികയും അമ്മയും ചേര്‍ന്ന് തിരഞ്ഞെടുത്ത തഞ്ചാവൂര്‍ പെയിന്റിങ്ങാണ് മറ്റൊരു ആകര്‍ഷണം.
പതിനഞ്ച് വര്‍ഷമായി കുടുംബം സൂക്ഷിക്കുന്ന കൊത്തുപണികളുളള പിച്ചള വിളക്ക് പ്രധാന അലങ്കാര വസ്തുവാണ്. ഇതിനൊപ്പം ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിക്കുന്ന നിരവധി കലാ വസ്തുക്കളും വീട്ടിലുണ്ട്.
മുംബൈ നഗരത്തിന്റെ തിരക്കിലും വീടിന്റെ അകത്തളം ശാന്തമാക്കുന്നത് ചെടികളും പച്ചപ്പുമാണ്. യാത്രകളില്‍ ശേഖരിച്ച ചെടികളാണ് വീടിന്റെ മോടി കൂട്ടാന്‍ മാളവിക ഉപയോഗിച്ചിരിക്കുന്നത്.
കേരളത്തിന്റെയും തമിഴ്നാടിന്റെയും പരമ്പരാഗത വാസ്തുവിദ്യാ ശൈലികള്‍ സമന്വയിപ്പിച്ച മനോഹരമായ ഇടമാണ് മുംബൈയിലെ മാളവികയുടെ വീട്.