ന്യൂസ് ഡെസ്ക്
ഉറങ്ങുന്നതിന് 4-6 മണിക്കൂര്‍ മുമ്പെങ്കിലും ചായ, കാപ്പി, കോള, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കണം. ഈ ശീലങ്ങള്‍ ഉറക്കത്തെ തടസ്സപ്പെടുത്തും
മദ്യപാനം ഉറങ്ങാന്‍ സഹായിക്കുമെന്നത് തെറ്റിദ്ധാരണയാണ്. ഈ ശീലം ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ഇടയ്ക്കിടെ ഉണരാനും കാരണമാകും.
ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണം. ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഭക്ഷണശീലം ആരോഗ്യത്തിന് നല്ലതല്ല.
ഉറങ്ങുന്നതിന് മുമ്പ് വ്യായാമം ചെയ്യുന്നതും നല്ലതല്ല. കഠിനമായ വ്യായാമം ശരീര താപനില വര്‍ദ്ധിപ്പിക്കുകയും ഹൃദയമിടിപ്പ് കൂട്ടുകയും ചെയ്യും. ഉറങ്ങുന്നതിന് 3-4 മണിക്കൂര്‍ മുമ്പെങ്കിലും കഠിനമായ വ്യായാമം ഒഴിവാക്കുക.
സിഗരറ്റിലെ നിക്കോട്ടിന്‍ ഒരു ഉത്തേജകമാണ്. ഇത് കഫീന്‍ പോലെ ഉറക്കത്തെ തടസ്സപ്പെടുത്തും.
ഉറക്കത്തിന് മുമ്പ് വലിയ ചര്‍ച്ചകളും തര്‍ക്കങ്ങളും ഒഴിവാക്കിയാല്‍ ഉറക്കം മെച്ചപ്പെടുത്താം. മനസ്സിനെ അസ്വസ്ഥമാക്കുന്ന സംഭാഷണങ്ങളും ഉറക്കത്തെ ബാധിക്കും.
ഉറങ്ങാന്‍ കിടന്ന് മൊബൈല്‍ നോക്കുന്നത് പലരുടേയും ശീലമാണല്ലോ. സ്‌കീനുകളിലെ നീല വെളിച്ചം ഉറക്കത്തിന് സഹായിക്കുന്ന മെലടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തും. കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഫോണും ഐപാഡുമൊക്കെ മാറ്റിവെക്കണം.