ന്യൂസ് ഡെസ്ക്
ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും നല്ല കൊഴുപ്പും അടങ്ങിയ അവക്കാഡോ എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
നന്നായി പഴുത്ത അവക്കാഡോ ആണ് കഴിക്കേണ്ടത്. തൊലിക്ക് മുകളില്‍ ചെറുതായി അമര്‍ത്തുമ്പോള്‍ മൃദുവായി തോന്നുന്നതാണ് പാകം.
നടുവെ മുറിച്ച് സ്പൂണ്‍ ഉപോയിച്ച് പള്‍പ്പ് എടുത്ത് നേരിട്ട് കഴിക്കാം. അല്‍പം കുരുമുളക് പൊടിയോ ഉപ്പോ നാരങ്ങാനീരോ ചേര്‍ത്താല്‍ രുചി കൂടും
മലയാളിക്ക് ഇഷ്ടക്കൂടുതല്‍ അവക്കാഡോ ഷെയ്ക്കിനോടാകും. പാലിനൊപ്പം അവക്കാഡോയും മധുരത്തിനായി തേനോ ഈന്തപ്പഴമോ ചേര്‍ത്ത് മിക്‌സ് ചെയ്ത് കഴിക്കാം
ഗ്വാക്കാമോളി: ഒരു മെക്‌സിക്കന്‍ വിഭവമാണിത്. പഴുത്ത അവക്കാഡോ പള്‍പ്പ് ഉടച്ചെടുത്ത് അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, തക്കാളി, പച്ചമുളക്, മല്ലിയില, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ചപ്പാത്തിയുടെ കൂടെയോ സാന്‍ഡ്‌വി ച്ചിനൊപ്പമോ 'ഡിപ്പ്' ആയി ഉപയോഗിക്കാം.
ബ്രേക്ക് ഫാസ്റ്റിനും അവക്കാഡോ ഉപയോഗിക്കാം. ടോസ്റ്റ് ചെയ്ത ബ്രെഡില്‍ അവക്കാഡോ പള്‍പ്പും കുരുമുളക് പൊടിയും പുഴുങ്ങിയ മുട്ടയും ചേര്‍ത്ത് കഴിക്കാം
അവക്കാഡോ ചെറിയ കഷണങ്ങളാക്കി മുറിച്ച് മറ്റ് പച്ചക്കറികള്‍ക്കൊപ്പമോ ചിക്കന്‍, മീന്‍ സലാഡുകള്‍ക്കൊപ്പം ചേര്‍ത്ത് കഴിക്കാം
ശ്രദ്ധിക്കുക: അവക്കാഡോയില്‍ കലോറിയും നല്ല കൊഴുപ്പും കൂടുതലായതിനാല്‍ മിതമായ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കണം