ഹൃദയാരോഗ്യത്തിനും ദഹനത്തിനും ഉത്തമം; പക്ഷേ, അമിതമായാല്‍ വിപരീത ഫലം ചെയ്യും

ന്യൂസ് ഡെസ്ക്

പോഷകങ്ങളുടെ കലവറയാണ് ചിയ സീഡ്‌സ്. പക്ഷെ, മറ്റെന്തും പോലെ അമിതമായി കഴിച്ചാല്‍ ചില ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും. ചിയ സീഡ്‌സിഡ്‌സിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയാം.

Image: Freepik

ചിയ സീഡ്‌സില്‍ ഫൈബര്‍, പ്രോട്ടീന്‍, കാല്‍സ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിന്‍ ആ3, പൊട്ടാസ്യം, വിറ്റാമിന്‍ B1, വിറ്റാമിന്‍ B2 എന്നിവ ധാരാളമായി ധാരാളമായി അടങ്ങിയിട്ടുണ്ട്.

Image: Freepik

ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ചിയ സീഡ്‌സ് കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പത്തിലാക്കും. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ തടയും.

Image: Freepik

എന്നാല്‍, പെട്ടെന്ന് ധാരാളം കഴിക്കുന്നത് വയറ് വീര്‍ക്കാനും ഗ്യാസിനും കാരണമാകും. ഇത് മലബന്ധത്തിലേക്കും നയിച്ചേക്കാം. അതിനാല്‍ പെട്ടെന്ന് ഒരുപാട് കഴിക്കാതെ ചെറിയ അളവില്‍ തുടങ്ങി ക്രമേണ അളവ് വര്‍ധിപ്പിക്കുന്നതാണ് ഉത്തമം. കൂടാതെ ധാരാളം വെള്ളവും കുടിക്കണം.

Image: Freepik

ഒമേഗ-3 ഫാറ്റി ആസിഡായ ആല്‍ഫ-ലിനോലെനിക് ആസിഡിന്റെ മികച്ച ഉറവിടമാണ് ചിയ സീഡ്. ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍, രക്തം നേര്‍ത്തതാക്കാന്‍ സഹായിക്കുന്നതാണ് ഒമേഗ-3. രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ചിയ സീഡ്‌സ് കഴിക്കുക.

Image: Freepik

ഫൈബറും മറ്റ് സംയുക്തങ്ങളും രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് വളരെ ഗുണകരമാണ്. അതിനാല്‍ തന്നെ പ്രമേഹവും രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ ഇക്കാര്യം കൂടി ശ്രദ്ധിക്കേണ്ടതാണ്.

Image: freepik

ചിയ സീഡ്‌സിലെ നാരുകള്‍ വെള്ളം ആഗിരണം ചെയ്ത് വയറ്റില്‍ വികസിക്കുന്നു. ഇത് വയറു നിറഞ്ഞതായി തോന്നാന്‍ സഹായിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും. പക്ഷെ, കുതിര്‍ക്കാത്ത ചിയ സീഡ്‌സ് കഴിക്കുന്നത് തൊണ്ടയിലെ ഈര്‍പ്പം ആഗിരണം ചെയ്ത് വികസിക്കുകയും ശ്വാസംമുട്ടലിന് കാരണമാകുകയും ചെയ്യാം. അതിനാല്‍ വെള്ളത്തിലോ മറ്റ് ദ്രാവകങ്ങളിലോ കുതിര്‍ത്ത ശേഷം മാത്രം കഴിക്കുന്നതാണ് ഉത്തമം.

Image: Freepik

അപൂര്‍വമാണെങ്കിലും ചിയ സീഡ്‌സ് ചിലരില്‍ അലര്‍ജിക്ക് കാരണമാകും. ശരീരത്തില്‍ ചൊറിച്ചില്‍, തിണര്‍പ്പ്, വീക്കം എന്നിവ ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കണം. ഒരു ദിവസം 1-2 ടേബിള്‍സ്പൂണ്‍ അളവില്‍ തുടങ്ങി, ധാരാളം വെള്ളം കുടിക്കണം.

Image: Freepik