മെഡിറ്റേഷനിലൂടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമോ?

ന്യൂസ് ഡെസ്ക്

മാനസികാരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതോടെ ഒപ്പം പ്രചാരം ലഭിച്ച ഒന്നാണ് മെഡിറ്റേഷന്‍

Image: Meta AI

എന്താണ് മെഡിറ്റേഷന്‍? മെഡിറ്റേഷനിലൂടെ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമോ? മെഡിറ്റേഷനെക്കുറിച്ച് പലര്‍ക്കുമുള്ള ചില പ്രധാന തെറ്റിദ്ധാരണകള്‍ എന്തൊക്കെയാണെന്ന് നോക്കാം

Image: freepik

മെഡിറ്റേഷന്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും: തീര്‍ത്തും തെറ്റായ ധാരണയാണിത്. മെഡിറ്റേഷന്‍ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെങ്കിലും അത് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയല്ല. മാനസികാവസ്ഥ മെഡിറ്റേഷനിലൂടെ മെച്ചപ്പെടുത്താം. പക്ഷേ, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് നിങ്ങളാണ്.

Image: Gemini AI

മെഡിറ്റേഷന്‍ ചെയ്യാന്‍ പ്രത്യേക കഴിവ് വേണോ?

ആര്‍ക്കും ഏത് പ്രായത്തിലും ചെയ്യാവുന്ന പരിശീലനമാണ് മെഡിറ്റേഷന്‍. ഇതിന് പ്രത്യേക കഴിവുകളൊന്നും വേണ്ട. യോഗ പരിശീലനവും വേണ്ട. ലളിതമായ ശ്വാസമെടുക്കലില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആര്‍ക്കും തുടങ്ങാം.

Image: Freepik

ചിന്തകളില്ലാത്ത അവസ്ഥയാണോ മെഡിറ്റേഷന്‍?

ഇതും തെറ്റിദ്ധാരണയാണ്. ചിന്തകള്‍ വരുന്നത് സ്വാഭാവികമാണ്. അവയെ തടയാന്‍ ശ്രമിക്കുന്നതിനു പകരം ചിന്തകളെ തിരിച്ചറിയാനും വിട്ടുകളയാനും പരിശീലിക്കുന്നതാണ് മെഡിറ്റേഷന്റെ ലക്ഷ്യം.

Image: Freepik

മതപരമായ ചടങ്ങാണോ?

മതപരമായ ബന്ധമുണ്ടെങ്കിലും മെഡിറ്റേഷന്‍ ആത്മീയ പരിശീലനമോ ആചാരമോ അല്ല. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മാനസികാരോഗ്യ പരിശീലനമാണിത്.

Image: Freepik

മെഡിറ്റേഷന്‍ ബുദ്ധിമുട്ടുള്ള കാര്യമാണോ?

തുടക്കത്തില്‍ എല്ലാം ബുദ്ധിമുട്ടുള്ളതു പോലെ മെഡിറ്റേഷനും തോന്നാം. മനസ്സ് ഏകാഗ്രമാക്കാന്‍ ശ്രമിക്കുമ്പോള്‍ ചിന്തകള്‍ ചിതറിപ്പോകുന്നത് സ്വാഭാവികമാണ്. പക്ഷേ, പരിശീലനത്തിലൂടെ മനസ് നിങ്ങളുടെ കൈപ്പിടിയില്‍ നിര്‍ത്താം. ദിവസം 5 മിനിറ്റ് മാറ്റിവെച്ചാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

Image: Freepik