ഡേവിഡ് ബെക്കാമും ബാറ്റ്മാനുമെല്ലാമുള്ള ക്ഷേത്രം

ന്യൂസ് ഡെസ്ക്

ബാങ്കോക്കിലെ വാട്ട് പാരിവട്ട് എന്ന ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? തായ്‌ലന്‍ഡിലെ പ്രസിദ്ധമായ ഈ ബുദ്ധക്ഷേത്രമാണിത്. ഡേവിഡ് ബെക്കാം ക്ഷേത്രം എന്നാണ് ഇത് ഇപ്പോള്‍ അറിയപ്പെടുന്നത്.

Image: X

അതിനു പിന്നിലൊരു കഥയുണ്ട്, 1998 ലാണ് ഈ ക്ഷേത്രം നിര്‍മിക്കുന്നത്. ആ സമയത്ത് ഇവിടുത്തെ പ്രധാന സന്യാസി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വലിയ ആരാധകനായിരുന്നു.

Image: X

ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്ന സമയമായതിനാല്‍ ക്ഷേത്രത്തിന്റെ പീഠത്തില്‍ ഡേവിഡ് ബെക്കാമിന്റെ ചെറിയ സ്വര്‍ണ രൂപം കൊത്തിവെക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

Image: X

ബെക്കാം മാത്രമല്ല ഇവിടെയുള്ളത്. സൂപ്പര്‍മാനും സ്‌പൈഡര്‍മാനും അടക്കമുള്ള സൂപ്പര്‍ ഹീറോകളേയും കാണാം.

Image: X

ബാറ്റ്മാന്‍, വോള്‍വറിന്‍ എന്നിവര്‍ക്കു പുറമെ, ഡിസ്‌നി കഥാപാത്രങ്ങളായ മിക്കി മൗസും പിനാക്കിയോയുമെല്ലാം ഇവിടെയുണ്ട്.

Image: X

ബുദ്ധമത പ്രകാരം എല്ലാവര്‍ക്കും മോക്ഷം ലഭിക്കുമെന്നും, ലോകത്തെ സംരക്ഷിക്കുന്ന നന്മയുടെ പ്രതീകങ്ങളായി ഈ ആധുനിക കഥാപാത്രങ്ങളെയും കാണാമെന്നും ഉള്ള സന്ദേശമാണ് ഇതിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

Image: X

കൂടാതെ, യുവാക്കളെയും കുട്ടികളെയും ക്ഷേത്രത്തിലേക്ക് ആകര്‍ഷിക്കാനും ഇത് സഹായിക്കുന്നു. ബാങ്കോക്കില്‍ എത്തുന്നവര്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട ക്ഷേത്രമാണിത്.

Image: X