കൈവിട്ട് കളയല്ലേ മനസിനെ... നിങ്ങള്‍ ഒറ്റയ്ക്കല്ല, കൂടെയുണ്ട്

ന്യൂസ് ഡെസ്ക്

ഇന്ന് ലോക മാനസികാരോഗ്യ ദിനം. ശരീരത്തിന്റെ ആരോഗ്യം പോലെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കാനാണ് ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി പ്രഖ്യാപിച്ചത്.

Image: Freepik

ഇക്കാലത്ത് മാനസിക ബുദ്ധിമുട്ടുകള്‍ നേരിടാത്തവര്‍ കുറവായിരിക്കും. ആളുകള്‍ എന്തു വിചാരിക്കും, ഇതൊരു വലിയ പ്രശ്‌നമാണോ എന്നൊക്കെ ചിന്തിച്ച് ആരോടും പറയാതെ എല്ലാം മനസിലൊതുക്കരുത്. തുറന്ന് സംസാരിക്കുക എന്നതാണ് ആദ്യ പടി.

Image: Freepik

വിഷാദം, ഉത്കണ്ഠ, സമ്മര്‍ദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളെല്ലാം സാധാരണമാണ്. അത് മറികടക്കാനാകും. അതിന് മറ്റൊരാളുടെ സഹായം തേടുന്നത് ബലഹീനതയല്ല, മനസിനെ കൈവിടാതിരിക്കാന്‍ നമ്മളെടുക്കുന്ന ധീരമായ തീരുമാനമാണ്.

Image: Freepik

മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ചില വഴികള്‍ ഇതാ:

ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എല്ലാം തുറന്ന് സംസാരിക്കാന്‍ കഴിയുന്ന ഒരാളുമായി പത്ത് മിനിറ്റെങ്കിലും സമയം ചെലവഴിക്കുക.

Image: Freepik

കഴിഞ്ഞ കാര്യങ്ങളെ കുറിച്ചോ വരാനിക്കുന്നതിനെ കുറിച്ചോ ചിന്തിച്ച് ടെന്‍ഷനടിക്കാതെ ഈ നിമഷത്തെ ആസ്വദിക്കാന്‍ ശീലിക്കാം. മൈന്‍ഡ്ഫുള്‍നെസ് ചെറിയ കാര്യമല്ല.

Image: freepik

ദിവസം കുറഞ്ഞത് മുപ്പത് മിനിട്ടെങ്കിലും ചെറിയ വ്യായമത്തിനോ നടക്കാനോ ആയി മാറ്റിവെക്കാം. ഇത് ഡോപാമൈന്‍, സെറോടോണിന്‍, എന്‍ഡോര്‍ഫിനുകള്‍, ഓക്‌സിടോസിന്‍ പോലുള്ള ഹോര്‍മോണ്‍ ഉത്പാദനം വര്‍ധിപ്പിക്കും.

Image: freepik

എട്ട് മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമായും പാലിക്കുക. അമിതമായ ചിന്തയും ഉത്കണ്ഠയും ഒഴിവാക്കാന്‍ ഉറക്കം വളരെ പ്രധാനമാണ്.

Image: Freepik

ആവശ്യമെങ്കില്‍ ഒരു തെറാപ്പിസ്റ്റിന്റേയോ കൗണ്‍സിലറുടേയോ സഹായം തേടാന്‍ മടിക്കരുത്. ചെറിയ ചുവടുവെപ്പുകള്‍ വലിയ മാറ്റങ്ങളുണ്ടാക്കും.

Image: Freepik

കൂടെയുള്ള ആരെങ്കിലും മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നെങ്കില്‍ അവരോട് അനുതാപത്തോടെ പെരുമാറാന്‍ മറക്കരുത്. കേള്‍ക്കാന്‍ ഒരാള്‍ കൂടെയുണ്ടാകുക എന്നതിനേക്കാള്‍ വലുതായി ഒന്നുമില്ല.

Image: Freepik