പലരുടേയും ഇഷ്ട ഫുഡ്; പക്ഷേ, പോഷകമൂല്യം തീരെ ഇല്ല, അമിതമായാല്‍ ആരോഗ്യപ്രശ്‌നങ്ങളും

ന്യൂസ് ഡെസ്ക്

ബാച്ചിലേഴ്‌സിന്റേയും ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടേയും ഇഷ്ട ഭക്ഷണമായിരിക്കും ന്യൂഡില്‍സ്. ഇതിന് പോഷകമൂല്യം ഇല്ലെന്നു മാത്രമല്ല, അമിതമായി കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

ഇന്‍സ്റ്റന്റ് ന്യൂഡില്‍സുകളില്‍ ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

Image: Freepik

പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ വളരെ കുറവായതിനാല്‍ തന്നെ ഇവ അമിതമായി കഴിക്കുന്നത് പോഷകാഹാരക്കുറവിന് കാരണമായേക്കാം.

Image: Freepik

ശുദ്ധീകരിച്ച മൈദയാണ് ന്യൂഡില്‍സിലെ പ്രധാനമായും ഉള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാനും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശരീരഭാരം കൂടാനും കാരണമാകും.

Image: Freepik

പോഷകങ്ങളുടെ കുറവുള്ള ഇവ പതിവായി കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

Image: Freepik

വല്ലപ്പോഴും കഴിക്കുകയാണെങ്കില്‍, അവ ആരോഗ്യകരമാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം. ക്യാരറ്റ്, കാബേജ്, ബീന്‍സ്, ഉള്ളി തുടങ്ങിയ പച്ചക്കറികള്‍ ധാരാളമായി ചേര്‍ത്ത് പോഷകമൂല്യം വര്‍ദ്ധിപ്പിക്കുക.

Image: Freepik

ഒരു മുട്ടയോ, അല്പം പനീറോ, അല്ലെങ്കില്‍ വേവിച്ച ചിക്കന്‍ കഷ്ണങ്ങളോ ചേര്‍ക്കുന്നത് പോഷകങ്ങളുടെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കും.

Image: Freepik

ന്യൂഡില്‍സിനൊപ്പം ലഭിക്കുന്ന മസാലപ്പൊടിയുടെ പകുതിയോ അല്ലെങ്കില്‍ അതിലും കുറവോ മാത്രം ഉപയോഗിച്ച് ഉപ്പിന്റെ അളവ് കുറയ്ക്കുക.

Image: Freepik